Latest Updates

ഒരു നേപ്പാളി ടേസ്റ്റി മോമോസ് ഒന്നു പരീക്ഷിച്ചാലോ... ലോക്ക്ഡൗണില്‍ ആരോഗ്യകരമായി രുചികരമായി പലഹാരങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാം. ഒരു വെറൈറ്റിക്ക് മുട്ട നിറച്ച് മോമോസ് തയ്യാറാക്കാം. ആവശ്യമായ സാധനങ്ങള്‍;  മൈദ - ഒരുകപ്പ് എണ്ണ - ആവശ്യത്തിന് മുട്ട - മൂന്നണ്ണം ഉപ്പ് - ആവശ്യത്തിന് വെള്ളം - ആവശ്യത്തിന്  സവാള - രണ്ടെണ്ണം പച്ചമുളക് - രണ്ടെണ്ണം വെളുത്തുള്ളി - പത്ത് അല്ലി ഇഞ്ചി - ഒരിഞ്ച് മല്ലിയില - ഒരു തണ്ട് കുരുമുളക് - ഒരു ടീസ്പൂണ്‍ ഗരംമസാല - അര ടീസ്പൂണ്‍ തയ്യാറാക്കുന്ന വിധം മൈദ ആവശ്യത്തിന് വെള്ളവും എണ്ണയും ഉപ്പും ചേര്‍ത്ത് കുഴച്ചുവെക്കുക. ഇരുപതു മിനിറ്റ് മൂടിവെക്കാം. ഈ സമയം ഫില്ലിങ് തയ്യാറാക്കാം. എണ്ണയൊഴിച്ച് സവാളയും പച്ചമുളകും അരിഞ്ഞുവച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. ഇനി ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റാം. ശേഷം മുട്ട പൊട്ടിച്ച് ചിക്കിയെടുക്കുക. ഇതിലേക്ക് ഗരംമസാലയും കുരുമുളകുപൊടിയും ചേര്‍ത്തിളക്കുക. മല്ലിയില ചേര്‍ത്ത് വാങ്ങിവെക്കാം. ഇനി മൈദ ചെറിയ വട്ടത്തില്‍ പരത്തിയെടുത്ത് ഫില്ലിങ് നിറച്ച് അരികുകള്‍ മടക്കി യോജിപ്പിക്കുക. ശേഷം ഓരോന്നായി ഇപ്രകാരം ചെയ്‌തെടുത്ത് പതിനഞ്ചു മിനിറ്റോളം ആവിയില്‍ പുഴുങ്ങിയെടുക്കുക. സോസ് ഉപയോഗിച്ച് കഴിക്കാം.  

Get Newsletter

Advertisement

PREVIOUS Choice